ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ കൊഴിഞ്ഞാമ്പാറ ഫര്‍ക്കയില്‍പ്പെട്ട മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായ എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതാകുന്നു. കൊഴിഞ്ഞാമ്പാറ ഫര്‍ക്കയില്‍പ്പെട്ട 11 റവന്യൂവില്ലേജുകളുടെയും പേരുകളുടെ അവസാനത്തില്‍ പതി എന്നാണ് അവസാനിക്കുന്നത്. പതി എന്നാല്‍ വനം അഥവാ കാട് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജനവാസം വളരെ കുറവായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും കാര്‍ഷികവൃത്തിക്കായും മറ്റും വിവിധ ജനവിഭാഗങ്ങള്‍ ഈ പ്രദേശത്തു കുടിയേറിപാര്‍ത്തു. അങ്ങനെ ഇവിടുത്തെ ജനങ്ങള്‍ ഒരു സങ്കരസംസ്ക്കാരത്തിന്റെ ഉടമകളായി. ഇവരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയും കന്നുകാലിവളര്‍ത്തലുമായിരുന്നു. ആദ്യകാലങ്ങളില്‍ കന്നുകാലികളുടെ ചാണകം ഉണക്കി ഇന്ധനത്തിനും കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സംഭരിച്ചുവെയ്ക്കുക...
കൂടുതൽ വായിക്കുക