2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 16 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയാ കേന്ദ്രം മുഖാന്തിരം മസറ്റ്റിംഗ് ചെയ്യേണ്ടതാണ്..
കാഴ്ച്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

ഗ്രാമപഞ്ചായത്തുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക, സമയബന്ധിതമായി സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, സ്വയംപര്യാപ്തതയിലൂടെ സുസ്ഥിര വികസന പദ്ധതികള്‍  ആവിഷ്കരിച്ചു നടപ്പിലാക്കുക, കൂടാതെ അപ്രതീക്ഷിത പ്രതിസന്ധികളെ പ്രാദേശിക ജനപങ്കാളിത്തത്തോടെ തരണം ചെയ്യാന്‍ അവയെ സജ്ജമാക്കുക.

 

ദൗത്യം (Mission)

ഗ്രാമീണ ജനതയുടെ ആവശ്യങ്ങൾക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി താഴെ പറയുന്ന ലക്ഷ്യങ്ങളോടെയാണ് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത്:

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം: ദരിദ്ര ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുകയും സ്വയം തൊഴില്‍ പദ്ധതികല്‍ ആവിഷ്കരിച്ച് പരിശീലനവും വായ്പകളും ലഭ്യമാക്കുകയും ചെയ്യുക.
  • തൊഴില്‍ ഉറപ്പാക്കല്‍: കൃഷിയും അനുബന്ധ തൊഴിലുകളും ഇല്ലാത്ത കാലങ്ങളില്‍ ഗ്രാമീണ ജനങ്ങല്‍ക്ക് തൊഴിലും അതിലൂടെ കൃത്യമായ കൂലിയും ലഭ്യമാക്കി ജീവിതനിലവാരം ഉയര്‍ത്തുക.
  • അടിസ്ഥാന സൗകര്യ വികസനം: ഗതാഗത സൗകര്യങ്ങള്‍, പൊതു കെട്ടിടങ്ങള്‍, സുരക്ഷിതമായ പാര്‍പ്പിടം എന്നിവ ഉറപ്പാക്കുക.
  • ആരോഗ്യവും ശുചിത്വവും: ജനങ്ങളില്‍ ആരോഗ്യ ശീലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, സുസ്ഥിരമായ ഖര-ദ്രവമാലിന്യ സംസ്കരണത്തിലൂടെ പൂര്‍ണ്ണ ശുചിത്വം കൈവരിക്കുക, ആരോഗ്യപരിപാലനത്തിന് പ്രാധാന്യം നല്‍കാന്‍ ജനങ്ങളെ പ്രാപ്തരാക്കുക.