ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷീജ

പ്രസിഡൻ്റ്

കാര്‍ത്തികേയനി ആര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബാബുരാജ് എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അന്നൈ പുനിത

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുരുകഭൂപതി എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശിവാനന്ദ് ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പ്രധാന വിവരങ്ങൾജില്ല: പാലക്കാട് ജില്ലബ്ലോക്ക്: ചിറ്റൂർവിസ്തീര്‍ണ്ണം: 36.93 ചതുരശ്ര കിലോമീറ്റർവാർഡുകളുടെ എണ്ണം: 15ജനസംഖ്യ വിവരങ്ങൾആകെ ജനസംഖ്യ: 21734പുരുഷന്മാർ: 10780സ്ത്രീകൾ: 10954ജനസാന്ദ്രത: 589 പേർ / ച.കി.മിസ്ത്രീ : പുരുഷ അനുപാതം: 1009സാക്ഷരതമൊത്തം സാക്ഷരത: 63.26%പുരുഷ സാക്ഷരത: 73.95%സ്ത്രീ സാക്ഷരത: 52.66%ചുരുക്ക വിലയിരുത്തൽസ്ത്രീ-പുരുഷ അനുപാതം ഏകദേശം സമതുലിതമാണ്.പുരുഷ സാക്ഷരത സ്ത്രീകളെക്കാൾ കൂടുതലാണ്.ആകെ സാക്ഷരത നിരക്ക് നല്ല നിലവാരത്തിലാണ്.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ കൊഴിഞ്ഞാമ്പാറ ഫര്‍ക്കയില്‍പ്പെട്ട മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായ എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതാകുന്നു. കൊഴിഞ്ഞാമ്പാറ ഫര്‍ക്കയില്‍പ്പെട്ട 11 റവന്യൂവില്ലേജുകളുടെയും പേരുകളുടെ അവസാനത്തില്‍ പതി എന്നാണ് അവസാനിക്കുന്നത്. പതി എന്നാല്‍ വനം അഥവാ കാട് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജനവാസം വളരെ കുറവായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും കാര്‍ഷികവൃത്തിക്കായും മറ്റും വിവിധ ജനവിഭാഗങ്ങള്‍ ഈ പ്രദേശത്തു കുടിയേറിപാര്‍ത്തു. അങ്ങനെ ഇവിടുത്തെ ജനങ്ങള്‍ ഒരു സങ്കരസംസ്ക്കാരത്തിന്റെ ഉടമകളായി. ഇവരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയും കന്നുകാലിവളര്‍ത്തലുമായിരുന്നു. ആദ്യകാലങ്ങളില്‍ കന്നുകാലികളുടെ ചാണകം ഉണക്കി ഇന്ധനത്തിനും കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സംഭരിച്ചുവെയ്ക്കുക...

കൂടുതൽ വായിക്കുക