2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 16 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയാ കേന്ദ്രം മുഖാന്തിരം മസറ്റ്റിംഗ് ചെയ്യേണ്ടതാണ്..
VB-G RAM G പദ്ധതി

 

 

VB-GRAMG പദ്ധതി

Viksit Bharat – Guarantee for Rozgar and Ajeevika Mission (Gramin)

01

125 ദിന തൊഴില്‍

അര്‍ഹരായ കുടുംബങ്ങള്‍ക്ക് 125 ദിവസത്തെ നിയമപരമായ തൊഴില്‍ ഉറപ്പ് നല്‍കുന്നു.

02

ജനപങ്കാളിത്തം

ഗ്രാമസഭകളിലൂടെയുള്ള സുതാര്യവും ജനാധിപത്യപരവുമായ പദ്ധതി ആസൂത്രണം.

03

നേരിട്ടുള്ള വേതനം

DBT സംവിധാനം വഴി വേതനം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നു.

04

ഡിജിറ്റല്‍ മേല്‍ നോട്ടം

പദ്ധതി നടത്തിപ്പില്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കല്‍ ആധുനിക മേല്‍നോട്ടം.

05

ഉപജീവന സുരക്ഷ

സ്ഥിരവും സുരക്ഷിതവുമായ ഉപജീവന മാര്‍ഗ്ഗങ്ങള്‍ ഗ്രാമീണ മേഖലയില്‍ സൃഷ്ടിക്കുന്നു.

12

രേഖ പരിപാലനം

ഹാജര്‍ രജിസ്റ്ററുകള്‍, ആസ്തി രജിസ്റ്റര്‍, ധനകാര്യ രേഖകള്‍ എന്നിവയുടെ കൃത്യമായ സൂക്ഷിപ്പ്.

VB-GRAMG ലക്ഷ്യം

Viksit Bharat – Guarantee for Rozgar and Ajeevika Mission (Gramin). ഗ്രാമീണ വികസനത്തിനും സുതാര്യമായ തൊഴിലുറപ്പ് ഭരണസംവിധാനത്തിനുമുള്ള പുതിയ ചട്ടക്കൂട്.

 
06

രജിസ്ട്രേഷന്‍

അര്‍ഹതയുള്ള എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ും വേഗത്തിലുള്ള രജിസ്ട്രേഷന്‍ ഉറപ്പാക്കുന്നു.

11

പദ്ധതി ആസൂത്രണം

Viksit Gram Panchayat Plan വഴി വാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നു.

10

തൊഴിലാളി അവകാശം

തൊഴില്‍ ആവശ്യപ്പെടാനും നിശ്ചിത സമയത്തിനുള്ളില്‍ അത് ലഭിക്കാനുമുള്ള അവകാശം.

09

പരാതി പരിഹാരം

പരാതികള്‍ സമര്‍പ്പിക്കുന്നതിനും സമയബന്ധിതമായി പരിഹാരം കണ്ടെത്തുന്നതിനുമുള്ള സംവിധാനം.

08

സാമൂഹിക ഓഡിറ്റ്

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി പൊതുജന പങ്കാളിത്തത്തോടെയുള്ള വിലയിരുത്തല്‍.

07

സുതാര്യത

എല്ലാ പദ്ധതി വിവരങ്ങളും പൊതുജനങ്ങള്‍ക്ക് സുതാര്യമായി ലഭ്യമാക്കുന്നു.

പദ്ധതിയുടെ ഘടന (Structure)

കേന്ദ്ര സര്‍ക്കാര്‍ (കേന്ദ്ര തൊഴിലുറപ്പ് കൗണ്‍സില്‍) 
സംസ്ഥാന സര്‍ക്കാര്‍ (സംസ്ഥാന കൗണ്‍സില്‍) 
ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ 
പ്രോഗ്രാം ഓഫീസര്‍ 
ഗ്രാമപഞ്ചായത്ത് (പ്രധാന നിര്‍വഹണ ഏജന്‍സി) 
തൊഴിലാളികള്‍ 

പദ്ധതി പ്രവര്‍ത്തനങ്ങള്‍

പ്രവൃത്തി വിഭാഗംഉദാഹരണങ്ങള്‍

ജലസംരക്ഷണം

കുളങ്ങള്‍, ചെക്ക് ഡാമുകള്‍, തോടുകള്‍

കൃഷി വികസനം

കൃഷി അനുബന്ധ സൗകര്യങ്ങള്‍, തരിശുഭൂമി കൃഷി

ഗ്രാമീണ റോഡുകൾ

ഇടവഴികള്‍, കണക്റ്റിവിറ്റി റോഡുകള്‍

ഹരിത വികസനം

വൃക്ഷതൈ നട്ടുപിടിപ്പിക്കല്‍, സാമൂഹിക വനവല്‍ക്കരണം

മണ്ണ്-ജല സംരക്ഷണം

ബണ്ട് നിര്‍മ്മാണം, ചരിവ് പ്രദേശങ്ങളിലെ സംരക്ഷണം

തൊഴിലാളികളുടെ അവകാശങ്ങള്‍

തൊഴില്‍ ആവശ്യപ്പെടാനുള്ള അവകാശം
നിശ്ചിത സമയത്തിനുള്ളില്‍ തൊഴില്‍ ലഭിക്കല്‍
സമയബന്ധിത വേതനം (DBT വഴി നേരിട്ട്)
സുരക്ഷിത തൊഴില്‍ സാഹചര്യം
പരാതി നല്‍കാനും പരിഹാരത്തിനുമുള്ള അവകാശം
സാമൂഹിക ഓഡിറ്റില്‍ പങ്കാളിത്തം